Wednesday, 7 September 2016

Kerala PSC LDC Solved Questions Ernakulam 2007 - Part 4

31.       കേരളത്തിലെ ആദ്യ യഹൂദപ്പള്ളി എവിടെ സ്ഥിതി ചെയ്യുന്നു?
a. നിലയ്ക്കൽ
b. ശ്രീകണ്ഠപുരം
c. മട്ടാഞ്ചേരി
d. ചാലക്കുടി
Answer: കേരളത്തിലെ ആദ്യ യഹൂദ പള്ളി നിര്‍മ്മിച്ചത്‌ കൊടുങ്ങലൂരിലാണ്. അത് ഇപ്പോള്‍ ഇല്ല. കേരളത്തില്‍ ഇപ്പോഴുള്ള ഏറ്റവും പഴക്കമുള്ള യഹൂദപ്പള്ളിയാണ് മട്ടാഞ്ചേരിയിലേതു.
32.       ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത്?
a. ചെമ്പഴന്തി
b. വൈക്കം
c. ശിവഗിരി
d. തലശ്ശേരി
Answer: c
33.       കേരളത്തിൽ സർക്കസ് കല പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതാര്?
a. എഡ്വേർഡ് ബ്രണ്ണൻ
b. കൊച്ചി രാജാക്കൻമാർ
c. കീലേരി കുഞ്ഞിക്കണ്ണൻ
d. കടത്തനാട് തമ്പുരാൻ
Answer: c
34.       കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏത്?
a. ഇടുക്കി
b. വയനാട്
c. പാലക്കാട്
d. ആലപ്പുഴ
Answer: b
35.       'പെരുവഴിയമ്പലം' രചിച്ചതാര്?
a. പത്മരാജൻ
b. എം. മുകുന്ദൻ
c. സി. രാധാകൃഷ്ണൻ
d. പാറപ്പുറം
Answer: a
36.       വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്?
a. 1920
b. 1921
c. 1922
d. 1924
Answer: d
37.       കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നത് ആര്?
a. എ.കെ. ആന്റണി
b. പി.കെ. വാസുദേവൻ നായർ
c. സി.എച്ച്. മുഹമ്മദ് കോയ
d. പട്ടം താണുപിള്ള
Answer: c
38.       ബ്രിട്ടീഷ് പാർലമെന്റിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
a. മഹാത്മാഗാന്ധി
b. ദാദാഭായ് നവറോജി
c. എസ്.എൻ. ബോസ്
d. ജെ.സി. ബോസ്
Answer: b
39.       ബാബർ തന്റെ ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ
a. മുഗളായ്
b. തുർക്കി
c. ചഗാത്തായ് തുർക്കി
d. പേർഷ്യൻ
Answer: c
40.    ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
a. ധർമ്മരാജ
b. ടിപ്പു സുൽത്താൻ
c. ഹൈദരലി
d. ബഹദൂർ ഷാ സഫർ
Answer: b

Pages  1   2   3   4 

0 comments:

Post a Comment