Thursday, 8 September 2016

Kerala PSC LDC Solved Questions Thiruvananthapuram 2007 - Part 1

1.       ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്?
a. ജനനം 21 ദിവസത്തിനുള്ളിലും മരണം 7 ദിവസത്തിനുള്ളിലും
b. ജനനവും മരണവും 14 ദിവസത്തിനുള്ളിൽ
c. ജനനവും മരണവും 21 ദിവസത്തിനുള്ളിൽ
d. ജനനം 7 ദിവസത്തിനുള്ളിലും മരണം 21 ദിവസത്തിനുള്ളിലും
Answer: c
2.       ഇന്ത്യയുടെ ദേശീയചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏത് സംസ്ഥാനത്തിലാണ്?
a. മധ്യപ്രദേശ്
b. ഉത്തര പ്രദേശ്
c. ബിഹാർ
d. ഒറീസ
Answer: b
3.       ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം?
a. അമേരിക്ക
b. ബ്രിട്ടൻ
c. നെതർലൻഡ്സ്
d. സ്വീഡൻ
Answer: c
4.       ഖാരിഫ് വിളയ്ക്ക് ഉദാഹരണമാണ്?
a. പുകയില
b. നിലക്കടല
c. ഗോതമ്പ്
d. പയറു വർഗങ്ങൾ
Answer: b
5.       സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്?
a. കർഷകശ്രീ
b. കർഷക മിത്ര
c. കർഷക കേസരി
d. കർഷകോത്തമ
Answer: d
6.       പ്രത്യുത്പാദന ധർമ്മങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ:
a. വിറ്റാമിൻ ഇ
b. വിറ്റാമിൻ എ
c. വിറ്റാമിൽ കെ
d. വിറ്റാമിൻ ഡി
Answer: a
7.       'മയോപ്പിയ' ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
a. ചെവി
b. തലച്ചോറ്
c. കണ്ണ്
d. പ്ലീഹ
Answer: c
8.       ഇന്ത്യ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത്?
a. സൂര്യ
b. പൃഥ്വി
c. അഗ്നി
d. ബ്രഹ്മോസ്
Answer: a
9.       അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ (1897) അധ്യക്ഷത വഹിച്ചത് ആര്?
a. ബാല ഗംഗാധര തിലകൻ
b. ഗോപാലകൃഷ്ണ ഗോഖലെ
c. കെ.പി. കേശവമേനോൻ
d. ചേറ്റൂർ ശങ്കരൻ നായർ
Answer: d
10.    'തെഹ് രി' അണക്കെട്ട് ഏത് നദിയിലാണ്?
a. ഭഗീരഥി
b. സോൺ
c. ചിനാബ്
d. രവി
Answer: a

11.    'പൂർണ്ണ സ്വരാജ് ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യം' എന്നു പ്രഖ്യാപിച്ച സമ്മേളനം ചേർന്നത് എവിടെ?
a. കാക്കിനഡ
b. ലാഹോർ
c. നാഗ്പൂർ
d. സൂറത്ത്
Answer: b
12.    'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്' എന്ന സംഘടന രൂപവൽക്കരിച്ചത് ആര്?
a. റാഷ് ബിഹാരി ബോസ്
b. സുഭാഷ് ചന്ദ്രബോസ്
c. ബരീന്ദ്രനാഥ് ഘോഷ്
d. സുരേന്ദ്രനാഥ് ബാനർജി
Answer: a
13.    ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്?
a. ചൊവ്വ
b. വ്യാഴം
c. ശുക്രൻ
d. ബുധൻ
Answer: c
14.    പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങളാണ്
a. സിറസ്
b. ക്യുമുലസ്
c. സ്ട്രാറ്റസ്
d. നിംബസ്
Answer: b
15.    ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്?
a. 1996
b. 1990
c. 1999
d. 2001
Answer: a
16.    ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടു മുട്ടിയത് എവിടെ വെച്ച്?
a. സബർമതി
b. ചൗരി ചൗര
c. വാർധ
d. ലക്നൗ
Answer: d
17.    സമരാത്ര ദിനം ഏത് ?
a. മാർച്ച് 24
b. സപ്തംബർ 23
c. ജൂൺ 21
d. ഡിസമ്പർ 22
Answer: b
18.    കോള വിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത?
a. ജാനു
b. റാബിയ
c. മയിലമ്മ
d. കമലം
Answer: c
19.    സന്നദ്ധ രക്തദാന ദിനം:
a. ജൂൺ 5
b. സംപ്തംബർ 21
c. ഒക്ടോബർ 1
d. ഡിസംബർ 10
Answer: c
20.    ദീപാ മേത്ത ഏതു രംഗത്തു പ്രശസ്തയാണ്?
a. സിനിമ
b. സാഹിത്യം
c. സാമൂഹ്യ സേവനം
d. പരിസ്ഥിതി സംരക്ഷണം
Answer: a

Pages   2   3   4   5 

0 comments:

Post a Comment