Monday, 19 December 2016

Kerala PSC UPSA Solved Paper 171-2016 - Part 2

21.       എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കുന്നത്?
a. ലെഡ്
b. അലുമിനിയം
c. ടിൻ
d. ഓസ്മിയം
Answer: a
22.       ക്വാർട്ട്സ് ക്രിസ്റ്റൽ രാസപരമായി ഏത് വസ്തുവാണ്?
a. കാൽസ്യം ഓക്സൈഡ്
b. കോപ്പർ ഓക്സൈഡ്
c. അലുമിനിയം ഓക്സൈഡ്
d. സിലിക്കൺ ഡയോക്സൈഡ്
Answer: d
23.       മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
a. ടൈറ്റാനിയം
b. യുറേനിയം
c. തോറിയം
d. ഇരുമ്പ്
Answer: c
24.       മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
a. സിട്രിക് ആസിഡ്
b. ടാർടാറിക് ആസിഡ്
c. ഓക്സാലിക് ആസിഡ്
d. അസറ്റിക് ആസിഡ്
Answer: b
25.       എൻഡോസൾഫാൻ എന്ന കീടനാശിനി രാസികമായി ഏത് വിഭാഗത്തിൽ പെടുന്നു?
a. ഓർഗാനോ ക്ലോറിൻ
b. ഇനോർഗാനിക് ക്ലോറിൻ
c. മെറ്റാലിക് ഓക്സൈഡ്
d. നോൺ മെറ്റാലിക് ഓക്സൈഡ്
Answer: a
26.       സെന്റിഗ്രേഡും ഫാരൻഹീറ്റും ഒരേപോലെ ആകുന്ന താപനില:
a. 40°
b. 100°
c. -100°
d. -40°
Answer: d
27.       കടൽവെള്ളത്തിന്റെ pH:
a. 7.4
b. 4.5
c. 8.5
d. 7
Answer: c
28.       ലോഹദ്യുതിയുള്ള അലോഹം?
a. ബ്രോമിൻ
b. കാർബൺ
c. അയഡിൻ
d. ഫ്ലൂറിൻ
Answer: c
29.       ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം?
a. ടെക്നീഷ്യം
b. ടൈറ്റാനിയം
c. പ്ലൂട്ടോണിയം
d. സിറിയം
Answer: a
30.    ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
a. ഹൈഡ്രജൻ
b. ഓക്സിജൻ
c. നൈട്രജൻ
d. കാർബൺ
Answer: b

31.    കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2 രക്തത്തിൽ എത്തുന്നതെങ്ങനെ?
a. പ്ലാസ്മയിൽ ലയിച്ച്
b. വായു അറകളിലൂടെ
c. ഹീമോഗ്ലോബിനുമായി ചേർന്ന്
d. ടിഷ്യു ദ്രവത്തിലൂടെ
Answer: d
32.    PPLO എന്ന ഏകകോശ ജീവി ഏതു വിഭാഗത്തിൽ പെടുന്നു?
a. വൈറസ്
b. ബാക്ടീരിയ
c. മൈക്കോപ്ലാസ്മ
d. ഫംഗസ്
Answer: c
33.    പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത്?
a. സ്പൈറോക്കീറ്റ്
b. ക്ലാമൈഡിയ സിറ്റസി
c. ഫിലൈൻ റൈനോട്രക്കീറ്റൈസ്
d. യേർസിനിയ പെസ്റ്റിസ്
Answer: d
34.    അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്?
a. മുളക്
b. പാവൽ
c. പയർ
d. മത്തൻ
Answer: b
35.    ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവാണുവിന് ഉദാഹരണം?
a. ബാസിലസ് പോളിമിക്സ്
b. റൈസോബിയം
c. അസറ്റോബാക്ടർ
d. അസോസ്പൈറില്ലം
Answer: a
36.    ധാന്യകം ഏതു രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത്?
a. ഫ്രക്ടോസ്
b. ഗാലക്ടോസ്
c. സുക്രോസ്
d. ഗ്ലൂക്കോസ്
Answer: c
37.    ബീജമൂലത്തിന്റെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്ത് രൂപപ്പെടുന്ന മെരിസ്റ്റം ഏത്?
a. പ്രൈമറി മെരിസ്റ്റം
b. പ്രോട്ടോസോം
c. അഗ്രമെരിസ്റ്റം
d. പ്രോ മെരിസ്റ്റം
Answer: d
38.    സാർക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാൻസറാണ്?
a. ത്വക്ക്
b. അസ്ഥിമജ്ജ
c. അസ്ഥി
d. കണ്ണ്
Answer: c
39.    പ്ലാസ്മയിലെ ഏതു ഘടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംവഹിക്കപ്പെടുന്നത്?
a. ജലം
b. പ്രോട്ടീനുകൾ
c. അമിനോ ആസിഡുകൾ
d. ലവണങ്ങൾ
Answer: a
40.    ക്ലോറോഫിൽ b ഇവയിൽ ഏതാണ്?
a. C55H72O5N4Fe
b. C55H70O6N4Mg
c. C72H112O22N18S
d. C55H72O5N4Mg
Answer: b

Pages   2   3   4   5 

0 comments:

Post a Comment