Wednesday, 21 December 2016

Kerala PSC UPSA Solved Paper 171-2016 - Part 3

41.       അലാവുദ്ദീൻ ഖിൽജിയുടെ ഭരണ പരിഷ്ക്കാരം താഴെപ്പറയുന്നവയിൽ ഏതാണ്?
a. കമ്പോള പരിഷ്ക്കരണം
b. ജാഗിർദാരി
c. ഭൂദാനം
d. ഇഖ്ത
Answer: a
42.       1191ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ്?
a. മുഹമ്മദ് ഘോറി
b. മുഹമ്മദ് ബിൻ തുഗ്ലക്ക്
c. ബാബർ
d. പൃഥ്വിരാജ് ചൗഹാൻ
Answer: d
43.       കേരളത്തിലെ മഹാശിലാ സ്മാരകങ്ങളിൽ നിന്നും ലഭിച്ച തെളിവുകൾ ഏതു കാലഘട്ടത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്?
a. ശിലായുഗം
b. ഇരുമ്പു യുഗം
c. വെങ്കല യുഗം
d. നവീന ശിലായുഗം
Answer: b
44.       പഴന്തമിഴ്പ്പാട്ടുകളിൽ പ്രതിപാദിക്കുന്ന തിണകൾ അല്ലാത്തവ താഴെപ്പറയുന്നവയിൽ ഏതാണ്?
a. കുറുഞ്ചി
b. മരുതം
c. വളഞ്ചിയർ
d. മുല്ലൈ
Answer: c
45.       മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു?
a. ആർ.ഡി. ബാനർജി
b. എ.ഡി. ബാനർജി
c. സർ ജോൺ മാർഷൽ
d. ആർ.ഡി. ദേശായി
Answer: a
46.       മദ്ധ്യപ്രദേശ് വഴി കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ താഴെപ്പറയുന്നവയിൽ ഏതാണ്?
a. 0° അക്ഷാംശ രേഖ
b. 23½° ദക്ഷിണായനരേഖ
c. 32° അക്ഷാംശരേഖ
d. 23½° ഉത്തരായനരേഖ
Answer: d
47.       ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ ആദ്യമായി രൂപപ്പെട്ടതും അവസാനമായി വിഭജിക്കപ്പെട്ടതുമായ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്?
a. അരുണാചൽ പ്രദേശ്
b. ആന്ധ്രാപ്രദേശ്
c. ഉത്തർ പ്രദേശ്
d. ഹിമാചൽ പ്രദേശ്
Answer: b
48.       ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്തു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്?
a. തമിഴ്നാട്
b. കേരളം
c. ഗുജറാത്ത്
d. പശ്ചിമ ബംഗാൾ
Answer: a
49.       പർവ്വത വിജ്ഞാനത്തെപ്പറ്റി അറിയാൻ താഴെപ്പറയുന്നവയിൽ ഏതു പഠനശാഖയാണ് സഹായിക്കുന്നത്?
a. ഓർത്തോഗ്രഫി
b. ഓൺടോളജി
c. ഓറോഗ്രഫി
d. ഓർണിത്തോളജി
Answer: c
50.    ഹിമാലയ പർവ്വതം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്?
a. ഗുജറാത്ത്
b. ഒറീസ്സ
c. അരുണാചൽ പ്രദേശ്
d. പശ്ചിമ ബംഗാൾ
Answer: d

51.    റോഡുകൾക്കോ നദികൾക്കോ സമാന്തരമായി വരിവരിയായി കാണുന്ന വാസസ്ഥലങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ്?
a. രേഖീയ മാതൃക
b. നക്ഷത്ര മാതൃക
c. ത്രികോണ മാതൃക
d. വൃത്താകാര മാതൃക
Answer: a
52.    മത്സ്യ ബന്ധനം താഴെപ്പറയുന്നവയിൽ ഏതു മേഖലയിൽ പെടുന്നു?
a. കാർഷിക മേഖല
b. ദ്വിതീയ മേഖല
c. പ്രാഥമിക മേഖല
d. വ്യവസായ മേഖല
Answer: c
53.    താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം?
a. ഭൂവൽക്കം, പുറക്കാമ്പ്
b. അകക്കാമ്പ്, പുറക്കാമ്പ്
c. മാന്റിൽ, ഭൂവൽക്കം
d. മാന്റിൽ, പുറക്കാമ്പ്
Answer: c
54.    എല്ലാ ശിലകളും താഴെപ്പറയുന്ന ഏതു ശാലയിൽ നിന്നാണ് രൂപം കൊള്ളുന്നത്?
a. പാതാള ശില
b. ആഗ്നേയ ശില
c. അവസാദ ശില
d. കായന്തര ശില
Answer: b
55.    മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ താഴെപ്പറയുന്ന ഏത് അന്തരീക്ഷ പാളിയിലാണ് ഉണ്ടാകുന്നത്?
a. തെർമോസ്ഫിയർ
b. മീസോസ്ഫിയർ
c. സ്ട്രാറ്റോസ്ഫിയർ
d. ട്രോപ്പോസ്ഫിയർ
Answer: d
56.    ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് താഴെപ്പറയുന്നവരിൽ ആരാണ്?
a. ബാലഗംഗാധര തിലകൻ
b. ഗോപാലകൃഷ്ണ ഗോഖലെ
c. സുഭാഷ് ചന്ദ്രബോസ്
d. ബങ്കിം ചന്ദ്ര ചാറ്റർജി
Answer: a
57.    ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത്?
a. ബ്രിട്ടൺ
b. ജർമ്മനി
c. ഫ്രാൻസ്
d. സ്പെയിൻ
Answer: c
58.    ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നൊളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ്?
a. മലാല
b. ആൻഫ്രാങ്ക്
c. മേരി ഫ്രാങ്ക്
d. ആൻമേരി
Answer: b
59.    ജ്ഞാനോദയ ചിന്തകളുടെ സവിശേഷത താഴെപ്പറയുന്നതിൽ ഏതാണ്?
a. ഭാവന
b. ആശയത്തിന്
c. ആത്മനിഷ്ഠ
d. ശാസ്ത്രീയ വീക്ഷണം
Answer: d
60.    1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ്?
a. അമേരിക്കൻ വിപ്ലവം
b. ഫ്രഞ്ചു വിപ്ലവം
c. സപ്തവത്സര യുദ്ധം
d. സംവൽസര യുദ്ധം
Answer: c

Pages   2   3   4   5 

0 comments:

Post a Comment