Sunday, 25 December 2016

Kerala PSC UPSA Solved Paper 171-2016 - Part 5

81.       കൂട്ടത്തിൽപ്പെടാത്തതേത്?
a. വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
b. സഹവർത്തിത പഠനം
c. സ്കഫോൾഡിംഗ്
d. നിരീക്ഷണ പഠനം
Answer: d
82.       പരിക്രമീകൃത ബോധനം (Programmed Instruction) രൂപപ്പെടുത്തിയത് ഏതു പഠന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ്?
a. സംബന്ധവാദം
b. ഓപ്പറന്റ് കൺഡീഷനിംഗ്
c. അനുബന്ധനം
d. സൂചനാപഠനം
Answer: b
83.       പഠനം നടക്കുന്നത് ഉൾക്കാഴ്ച്ച (insight) കൊണ്ടാണെന്ന് സിദ്ധാന്തിച്ചത്:
a. ഗെഷ്റ്റാൾട്ട് മന:ശാസ്ത്രമാണ്
b. സാമൂഹ്യജ്ഞാന നിർമ്മിതി വാദമാണ്
c. ബിഹേവിയറിസമാണ്
d. കോഗ്നിറ്റീവ് ബിഹേവിയറിസമാണ്
Answer: a
84.       കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം:
a. തുല്യമായിരിക്കും
b. കൂടുന്നു
c. കുറയുന്നു
d. ഒരു വ്യത്യാസവും വരുന്നില്ല
Answer: c
85.       ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ഏത്?
a. ക്ഷണികത
b. ചഞ്ചലത
c. തീവ്രത
d. സ്ഥിരത
Answer: d
86.       താഴെപ്പറയുന്നവയിൽ പഠന വൈകല്യമല്ലാത്തത് ഏത്?
a. ഡിസ് ലെക്സിയ
b. അനോറെക്സിയ
c. ഡിസ്ഗ്രാഫിയ
d. ഡിസ്കാൽകുലിയ
Answer: b
87.       കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമേത്?
a. മാതൃക കൊടുത്ത് കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുന്നു.
b. വളരെ വേഗത്തിൽ ചെയ്തു തീർക്കാൻ ആവശ്യപ്പെടുന്നു.
c. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
d. അയവുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു
Answer: d
88.       പിയാഷെയുടെ അഭിപ്രായത്തിൽ ജീവനില്ലാത്തവർക്കും ജീവനുള്ളവയുടേതു പോലെ ഗുണങ്ങളുണ്ട് എന്നു കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏതു ഘട്ടത്തിലാണ്?
a. അമൂർത്ത ചിന്തന ഘട്ടം (Formal Operational Stage)
b. ഇന്ദ്രിയ ചാലക ഘട്ടം (Sensory Motor Stage)
c. പ്രാഗ് മനോവ്യാപാര ഘട്ടം (Pre Operational Stage)
d. മൂർത്ത ചിന്തന ഘട്ടം (Concrete Operational Stage)
Answer: c
89.       പഠന വേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്താൻ സഹായിക്കുമെന്ന ആശയം മുന്നോട്ടുവെച്ച മന:ശാസ്ത്രജ്ഞൻ:
a. വൈഗോട്സ്കി
b. പിയാഷെ
c. തോൺഡൈക്
d. കോഹ്ലർ
Answer: a
90.    വിവ്രജന ചിന്തനം (Divergent Thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെപ്പറയുന്നവയിൽ ഏതാണ്?
a. ട്രൈയാർകിക് തിയറി
b. ദ്വിഘടക സിദ്ധാന്തം
c. ത്രിമുഖ സിദ്ധാന്തം
d. പ്രാഥമിക ബുദ്ധിക്ഷമതാ സിദ്ധാന്തം
Answer: c

91.    ലഭിക്കുന്ന പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഭാവിയിൽ ഏതു മേഖലയിൽ മികവു പുലർത്താൽകഴിയും എന്നുള്ള സൂചനയാണ്?
a. അഭിക്ഷമത (Aptitude)
b. താല്പര്യം (Interest)
c. ഉപലബ്ധി (Achievement)
d. മനോഭാവം (Attitude)
Answer: a
92.    കുട്ടികളിലുണ്ടാവുന്ന ഭയംഇല്ലാതാക്കാൻ ഏത് മാർഗ്ഗമാണ് അഭിലഷണീയം ?
a. കുട്ടിയെ പരിഹസിക്കുക
b. പേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തിൽ 
സമ്പർക്കത്തിലേർപ്പെടാൻ അവസരം നൽകുക
c. ഇത്തരം ഭയങ്ങളെ അവഗണിക്കുക
d. ധൈര്യവാനായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി 
ഉപദേശിക്കുക
Answer: b
93.    ഫ്രോയ്ഡിയൻ വീക്ഷണമനുസരിച്ച് അക്ഷരപ്പിഴവുകൾക്കും നാക്കുപ്പിഴവുകൾക്കും കാരണം:
a. പശ്ചാദ്ഗമനമാണ് (Regression)
b. പ്രതിപൂർത്തിയാണ് (Compensation)
c. താദാത്മീകരണമാണ് (Identification)
d. ദമനമാണ് (Repression)
Answer: d
94.    'തരംതിരിക്കൽ' എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു?
a. പ്രകൃതിപരമായ ബുദ്ധി
b. ഭാഷാപരമായ ബുദ്ധി
c. ഗണിതപരവും യുക്തിചിന്താപരവുമായ ബുദ്ധി
d. ശാരീരിക ചലനപരമായ ബുദ്ധി
Answer: c
95.    ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ്:
a. ഹിപ്പൊക്രാറ്റസ്
b. ഷെൽഡൻ
c. ക്രഷ്മർ
d. സ്പ്രാങ്ഗർ
Answer: a
96.    ശ്രീബുദ്ധനിലെ 'അഹിംസ' താഴെപ്പറയുന്നവയിൽ ഏതിന് ഉദാഹരണമാണ്?
a. കേന്ദ്ര സവിശേഷകം (Central Trait)
b. മുഖ്യ സവിശേഷകം (Cardinal Trait)
c. ദ്വിതീയ സവിശേഷകം (Secondary Trait)
d. ഇതിനൊന്നും ഉദാഹരണമല്ല.
Answer: b
97.    ക്ലാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ അവ വെള്ളപൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സമായോജന തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത്?
a. ദമനം (Repression)
b. പ്രൊജക്ഷൻ (Projection)
c. യുക്തീകരണം (Rationalization)
d. ഉദാത്തീകരണം (Sublimation)
Answer: d
98.    ഒരു ചോദകത്തിന്റെ സാന്നിദ്ധ്യം പ്രതികരണത്തിന്റെ ആവൃത്തി കൂട്ടുന്നുവെങ്കിൽ അത്:
a. ധനപ്രബലകമാണ് (Positive re-inforcer)
b. ശിക്ഷയാണ് (Punishment)
c. ഋണ പ്രബലകമാണ് (Negative re-inforcer)
d. ഇതൊന്നുമല്ല
Answer: a
99.    അഹവും (Self) ആദർശാത്മക അഹവും (Ideal Self) തമ്മിലുള്ള പൊരുത്തക്കേടുകളാണ് വ്യക്തിത്വത്തിലെ വൈകല്യങ്ങൾക്ക് കാരണം എന്നു സിദ്ധാന്തിച്ചത്:
a. യൂങ്ങ്
b. കാൾ റോജേഴ്സ്
c. അബ്രഹാം മാസ്ലോ
d. കാറ്റൽ
Answer: b
100.    'കണ്ടെത്തൽ പഠനം' താഴെപ്പറയുന്നവരിൽ ആരുടെ സംഭാവനയാണ്?
a. ഡി.ഡബ്ല്യു. ആൽപോർട്ട്
b. ജീൻ പിയാഷെ
c. ജെറോം ബ്രൂണർ
d. ആൽബർട്ട് ബന്ദൂര
Answer: c

Pages   2   3   4   5 

1 comment: